Rajasthan crisis: Sachin Pilot not to attend Congress Legislature Party meeting <br />മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിലും രാഷ്ട്രീയ നാടകങ്ങൾ പൊടിപൊടിക്കുകയാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞതാണ് നിലവിലെ പ്രതിസന്ധി വഴിവെച്ചിരിക്കുന്നത്. തന്റെ അനുകൂലികളായ എംഎൽഎമാർക്കൊപ്പം സച്ചിൻ പൈലറ്റ് ഉടൻ ബിജെപിയിൽ ചേർന്നേക്കും ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
